ktm rc 200 black india priced at rs 1.77 lakh

2018-06-22 0

പുതുക്കിയ കെടിഎം RC200 ഇന്ത്യയില്‍

പുതുക്കിയ കെടിഎം RC200 ഇന്ത്യന്‍ വിപണിയില്‍

പുതുക്കിയ കെടിഎം RC200 ഇന്ത്യയില്‍ പുറത്തിറങ്ങി. കമ്പനി പുതുതായി അവതരിപ്പിച്ച കറുപ്പ് നിറമാണ് 2018 മോഡല്‍ RC200 -ന്റെ മുഖ്യവിശേഷം

സ്‌പോര്‍ട് RC നിരയില്‍ കെടിഎമ്മിന്റെ പ്രാരംഭ മോഡലാണ് RC200.
ഇന്ത്യയില്‍ ഇന്നുവരെ വെള്ള നിറത്തില്‍ മാത്രമാണ് കെടിഎം RC200 മോഡലുകള്‍ അണിനിരന്നിട്ടുള്ളത്. എന്നാല്‍ ഇനി മുതല്‍ വെള്ള, കറുപ്പ് നിറങ്ങളില്‍ ബൈക്ക് വില്‍പനയ്‌ക്കെത്തും.1.77 ലക്ഷം രൂപയാണ് പുതിയ നിറത്തിലുള്ള മോഡലുകളുടെ വില. തിളങ്ങുന്ന കറുപ്പു നിറം ബോഡിയില്‍ കാണാം. അലോയ് വീലുകള്‍ക്കും ട്രെല്ലിസ് ഫ്രെയിമിനും ഓറഞ്ചാണ് നിറമാണ്.. ഓറഞ്ച് നിറത്തിലുള്ള ഗ്രാഫിക്‌സും മോഡലിലുണ്ട്.നാലു വര്‍ഷം മുമ്പ് RC200 -നെ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവന്നപ്പോള്‍ വെള്ള നിറം മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു കെടിഎം തീരുമാനിച്ചിരുന്നത്. കറുത്ത RC200 മോഡലിനെ പ്രതീക്ഷിച്ച വലിയ വിഭാഗം ആരാധകരെ ഇതു നിരാശപ്പെടുത്തിരുന്നു.

ഇരു ടയറുകളില്‍ ഡിസ്‌ക് ബ്രേക്കുകള്‍ ബ്രേക്കിംഗ് നിര്‍വഹിക്കും. അതേസമയം ഇക്കുറിയും എബിഎസ് സുരക്ഷ നല്‍കാന്‍ കെടിഎം തയ്യാറായിട്ടില്ല