പാരിസിന്‍റെ ട്രെയിന്‍ ഇനി നിന്‍റെയും !
ട്രെയിനില്‍ ജനിച്ച കുട്ടിക്ക് 25 വയസ്സ് വരെ സൗജന്യ യാത്ര
പാരിസില്‍ നിന്നും ആണ് കൌതുകകരമായ ഈ വാര്‍ത്ത. കഴിഞ്ഞ ദിവസം പാരിസിലെ ട്രെയിനുകള്‍ 45 മിനിട്ട് നേരം നിര്‍ത്തിയിട്ടു.കാരണം മറ്റൊന്നുമല്ല.യാത്രക്കാരിയായ സ്ത്രീക്ക് പ്രസവവേദന.അടിയന്തര സാഹചര്യത്തെത്തുടർന്ന് മറ്റു ട്രെയിൻ സർവീസുകളും നിർത്തിവച്ചു. കംപാർർട്ട്മെന്റിൽനിന്നു മറ്റു യാത്രക്കാരെ ഒഴിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിൽ അടിയന്തര സാഹചര്യം നേരിടാനുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ തിങ്കളാഴ്ച 11.40 ന് യുവതി ഒരു ആൺകുട്ടിക്കു ജന്മം നൽകി.നവജാതശിശുവിന് ആദ്യസമ്മാനം കൊടുത്തത് ഫ്രാന്‍സ് ഗതാഗത വകുപ്പ്.25 വയസ്സുവരെ സൗജന്യയാത്ര.സങ്കീർണതകളൊന്നുമില്ലാതെ പ്രസവം നടന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അമ്മയെ അഭിനന്ദിച്ച ഗതാഗത വകുപ്പ് തലവന്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുകയും ചെയ്തു.