Nigerian man get buried in bmw

2018-06-15 6

ഒരു 'ബി എം ഡബ്ള്യു' ശവമടക്ക്

പിതാവിന്റെ ശവമടക്കിനായി പുതിയൊരു ബിഎംഡബ്ല്യൂ വാങ്ങുകയായിരുന്നു അസൂബിക്


ശവപ്പെട്ടിയിൽ മൃതശരീരം വച്ച് ശവമടക്ക് നടത്തുന്നത് നമ്മൾക്കെല്ലാം അറിയാം എന്നാൽ പണം കൂടിപ്പോയാൽ രീതി ഒന്ന് മാറും. പെട്ടിക്കു പകരം ബി എം ഡബ്ള്യു ആകും
ശവമടക്ക് കെങ്കേമമാക്കിക്കോളാം എന്ന് ജീവിച്ചിരുന്നപ്പോള്‍ സ്വന്തം അപ്പന് വാക്കുനല്‍കിയൊരാളാണ് നൈജീരിയയിലെ അനംബ്ര സ്വദേശി അസൂബിക് എന്ന യുവാവ്. ഒടുവില്‍ അച്ഛന്‍ മരിച്ചപ്പോള്‍ അസൂബിക് നല്‍കിയ യാത്രയയപ്പാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.അല്‍പം വിലകൂടിയെ പെട്ടിയില്‍ മെത്രാനച്ചന്റെ ആശിര്‍വാദത്തില്‍ ശവമടക്ക് നടത്തുകയല്ല പെട്ടിക്ക് പകരം നല്ലൊന്നാന്തരം ബിഎംഡബ്യൂ കാര്‍ ആണ് മകൻ ഉപയോഗിച്ചത്