world reflects here,Delhi juma masjid

2018-06-14 1

ലോകം പ്രതിഫലിപ്പിക്കുന്ന മുസ്ലീം പള്ളി


ഷാജഹാനാണ് ഡൽഹി ജുമാ മസ്ജിദ് നിര്‍മ്മിച്ചത്‌.


റംസാന്റെയും വ്രതശുദ്ദിയുടെയും നാളുകളില്‍ ഒരു ആത്മീയ യാത്രപോവണമെങ്കില്‍ അത് ഡൽഹി ജുമാ മസ്ജിദിലെക്കാവാം.
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം ദേവാലയമായ ഡൽഹി ജുമാ മസ്ജിദ് ,മസ്ജിദ് ഇ ജഹൻ നുമ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇടം എന്നാണ് ഇതിനർഥം.മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാനാണ് ഈ നിര്‍മ്മിതിക്ക് പിന്നില്‍. ചെങ്കോട്ടക്ക് എതിര്‍വശത്തായി ചാന്ദ്നി ചൗക്കിലാണ് ഡൽഹി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. 1644 നും 1656 നും അയ്യായിരത്തോളം ആളുകളുടെ 12 വർഷത്തെ പരിശ്രമ ഫലമായാണ് ഈ പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയായത്. 1656 ഇലാണ് ഉത്ഘാടനം നടന്നത്
ഷാജഹാന്റെ ഏറ്റവും പ്രശസ്തമായ നിർമ്മിതികളിൽ ഒന്നുകൂടിയായ ഈ പള്ളി നിര്‍മിക്കാന്‍ അന്നത്തെ കാലത്ത് ഒരു മില്യൺ രൂപയാണ് ചിലവുവന്നത്
മുഗൾ സാമ്രാജ്യത്തിന്റെ അവസാനം വരെ രാജകീയ ദേവാലയമായാണ് ഇതിനെ കരുതിയിരുന്നത്.