മഴക്കൊപ്പം ഒരു യാത്ര പോയാലോ
മഴ തേടി ഒരു യാത്ര
ഇടമുറിയാത്ത മഴയാണ് ഇടവപ്പാതി . മടിപിടിച്ചിരിക്കാതെ മഴയുടെ സൗന്ദര്യം തേടി മഴയറിഞ്ഞും നനഞ്ഞും മഴയ്‌ക്കൊപ്പം യാത്ര ചെയ്യാം.
ഹൈറേഞ്ചിന്റെ മലമടക്കുകളിൽ മഴയെ വരവേറ്റു കൊണ്ട് മഴക്കാല ടൂറിസം സജീവമാകുകയാണ്.മഴയില്‍ ഏറെ സുന്ദരിയായ ഇടുക്കി ജില്ലയില്‍ മാത്രം സഞ്ചാരികളെ കാത്തു നില്‍ക്കുന്നത് ചെറുതും വലുതുമായ നിരവധി വെള്ള ചാട്ടങ്ങളാണ്.കോടമഞ്ഞ് മൂടിയ മൂന്നാറും വാഗമണ്ണിലെ മഴക്കാല ട്രക്കിങ്ങും മഴപ്രേമികളെ ഹരം കൊള്ളിക്കുന്നവയാണ്. മഴ നനഞ്ഞ് മലകയറണമെങ്കില്‍ നേരെ വയനാട് ജില്ലയിലെ ചെമ്പ്രയിലേക്ക് പോകാം.കുറച്ചു കൂടി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ബാണാസുര മലയും പക്ഷിപാതാളവുമുണ്ട്.അതിശക്തമായ ഒഴുക്കുള്ള കാട്ടരുവികളും മഴനിലയ്ക്കാത്ത ചോല വനങ്ങളുമാണ് ബാണാസുര മലയുടെ ആകര്‍ഷണം. ബ്രഹ്മഗിരി മലനിരകളിലെ പക്ഷിപാതാളം മഴപക്ഷികളുടെ കൂടാരമാണ്.മഴ പെയ്യുന്നതോടെ കേരളത്തിലെ ഏറ്റവും വലി