ഇത് താന്‍ ഡാ കലക്ടര്‍ !!!
ആദ്യ ദിവസം താരമായി തൃശ്ശൂര്‍ കലക്ടര്‍ അനുപമ
ഒരു സിനിമ സ്റ്റൈല്‍ കടന്നു വരവാണ് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അനുപമ ആദ്യ ദിവസം തന്നെ നടത്തിയിരിക്കുന്നത്
ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ആദ്യ ദിവസം അനുപമയെ കാത്തിരുന്ന പ്രതിസന്ധിയെ തൻമയത്വത്തോടെയാണ് ജില്ലാ കലക്ടർ നേരിട്ടത്.ഇരമ്പുന്ന സമരക്കാർക്ക് മുന്നിൽ അവരെ കേൾക്കാനും, അവരോട് പറയാനും ക്ഷമയും സമയവും നീക്കിവെച്ച തൃശൂരിന്റെ പുതിയ കലക്ടർ ടി.വി.അനുപമ പ്രകടിപ്പിച്ചത് അസാമാന്യമായ പക്വതയും നയവും.ക്ഷോഭംകൊണ്ട് അലറുകയായിരുന്ന ജനക്കൂട്ടത്തിന് മുന്നിൽ പൊലീസും, റവന്യു ഉദ്യോഗസ്ഥരും രാവിലെ മുതൽക്കെ നിസ്സഹായരായി നിൽക്കുകയായിരുന്നു.ഇതിനിടെ സ്വയം മധ്യസ്ഥരാകാൻ ശ്രമിച്ച ചിലരെ ചീത്ത പറഞ്ഞും, കൂകി വിളിച്ചും സമരക്കാർ മടക്കിയയച്ചു.എന്ത് ചെയ്യുമെന്നറിയാതെ അധികാരികൾ അന്തംവിട്ടു നില്‍ക്കുമ്പോഴാണ് കലക്‌ടറുടെ രംഗപ്രവേശം.കാറിൽ നിന്നിറങ്ങിയ കലക്ടറെ കൈയ്യടിയോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.