പുതിയ ഔദ്യോഗിക ക്രാഷ് ഗാര്‍ഡുകളുടെ വീഡിയോ കമ്പനി പുറത്തുവിട്ടു
ബുള്ളറ്റ് നിരയ്ക്ക് അനുയോജ്യമായ ഏറ്റവും പുതിയ ക്രാഷ് ഗാര്‍ഡുകളെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചു.ആഫ്റ്റര്‍മാര്‍ക്കറ്റ് ക്രാഷ് ഗാര്‍ഡുകള്‍ വിപണിയില്‍ ഒട്ടനവധിയുണ്ടെന്നിരിക്കെ, പുതിയ ഔദ്യോഗിക ക്രാഷ് ഗാര്‍ഡുകളുടെ വീഡിയോ കമ്പനി പുറത്തുവിട്ടു.റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡ്, ഇലക്ട്ര, ക്ലാസിക് മോഡലുകള്‍ക്ക് വേണ്ടി കമ്പനി പ്രത്യേകം നിര്‍മ്മിച്ച ഏഴു പുതിയ ക്രാഷ് ഗാര്‍ഡുകളാണ് വീഡിയോയില്‍.വീഴ്ചയില്‍ മോട്ടോര്‍സൈക്കിളിനും റൈഡര്‍ക്കും ഒരുപോലെ സുരക്ഷയൊരുക്കാന്‍ ക്രാഷ് ഗാര്‍ഡുകള്‍ക്ക് സാധിക്കും.മൂന്നു സ്ലാറ്റ് ശൈലിയുള്ള എയര്‍ഫ്‌ളൈ ക്രാഷ് ഗാര്‍ഡ് ബുള്ളറ്റിന് കൂടുതല്‍ കുലീനത സമര്‍പ്പിക്കും. ഭാരം മറ്റു ക്രാഷ് ഗാര്‍ഡുകളെക്കാള്‍ കൂടുതല്‍ .ലളിതമായ ഡിസൈന്‍ ആണ് ഒക്ടഗോണ്‍ ക്രാഷ് ഗാര്‍ഡിന്.റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് നിരയ്ക്കാണ് ഈ ക്രാഷ് ഗാര്‍ഡ് ഏറ്റവും അനുയോജ്യം.കാല്‍മുട്ടുകള്‍ ഭേദപ്പെട്ട സുരക്ഷ ഒരുക്കാന്‍ ട്രപീസിയം ക്രാഷ് ഗാര്‍ഡിന് സാധിക്കും. മാത്രമല്ല മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ട്രപീസിയം ക്രാഷ് ഗാര്‍ഡ് അവകാശപ്പെടും.വശങ്ങളിലേക്ക് മറിഞ്ഞാല്‍ സംരക്ഷണം ഒരുക്കാന്‍ സ്‌ട്രെയിറ്റ് ബാര്‍ ക്രാഷ് ഗാര്‍ഡ് . ക്രാഷ് ഗാര്‍ഡുകളുടെ ഏറ്റവും അടിസ്ഥാന രൂപം ആണിത് . എന്നാല്‍ പലപ്പോഴും സ്‌ട്രെയിറ്റ് ബാറുകള്‍ അനധികൃത ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറിയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സ്‌ട്രെയിറ്റ് ബാര്‍ ക്രാഷ് ഗാര്‍ഡിന് വില 1,800 രൂപയാണ്