kerala motorvehicle department record collection of fine

2018-06-07 1

'പിഴ'യില്‍ റെക്കോര്‍ഡ് വരുമാനം

പിഴയിനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത് 95,27,59,128 രൂപ



മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ മോട്ടോര്‍വാഹന വകുപ്പിനു റെക്കോര്‍ഡ് വരുമാനം.
പിഴയിനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത് 95,27,59,128 രൂപ. അതിനു മുന്‍പുള്ള വര്‍ഷം ലഭിച്ചത് 84,79,99,087 രൂപ. 10,47,60041 രൂപയാണ് ഈയിനത്തിലെ വർധന.അമിതവേഗത്തില്‍ പോകുന്നവരെയും ചുവപ്പു സിഗ്നല്‍ മറികടക്കുന്നവരെയും പിടികൂടാന്‍ കേരളത്തിലൊട്ടാകെ 203 ക്യാമറകളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചിരിക്കുന്നത്. പിഴയിനത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നതു തിരുവനന്തപുരം കവടിയാറില്‍ സ്ഥാപിച്ച ക്യാമറയില്‍നിന്നാണ്

Free Traffic Exchange

Videos similaires