Ramesh pisharady's comment about Arya
അനുകരണകലയില്‍ അഗ്രഗണ്യനായ രമേഷ് പിഷാരടിയോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയപ്പോഴും അദ്ദേഹത്തിന്റെ സ്വീകാര്യത അതേ പോലെ തുടര്‍ന്നിരുന്നു. നടനായും സംവിധായകനും അവതാരകനായും നിറഞ്ഞുനില്‍ക്കുന്നതിനിടയിലും മിമിക്രിയെ ഒപ്പം കൊണ്ട് നടന്നിരുന്നു ഈ താരം. സ്റ്റേജ് പരിപാടികളിലെ അവിഭാജ്യ ഘടകമായ പിഷാരടി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണ്.