ഇഓസ് 1 വി വില്‍പന അവസാനിപ്പിക്കുന്നു
അവസാനമായി നിര്‍മിച്ച ഫിലിം ക്യാമറയുടെ വില്‍പന കനാന്‍ നിര്‍ത്തുന്നു
പ്രമുഖ ക്യാമറ നിര്‍മാതാക്കളായ കാനന്‍ തങ്ങളുടെ ഏറ്റവും അവസാനത്തെ ഫിലിം എസ്എല്‍ആര്‍ ക്യാമറയുടെ വില്‍പ്പന അവസാനിപ്പിക്കുന്നു. ഇഓസ്-1 വി ക്യാമറയുടെ വില്‍പനയാണ് അവസാനിപ്പിക്കുന്നത്.കാനന്‍ പുറത്തിറക്കിയിരുന്ന ഏറ്റവും അവസാനത്തെ ഫിലിം എസ്എല്‍ ആര്‍ ക്യാമറയാണ് ഇത്.എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫിലിം ക്യാമറകളുടെ നിര്‍മാണം കമ്പനി അവസാനിപ്പിച്ചതാണ്. 2010 ന് ശേഷം കാനന്‍ പുതിയ ഫിലിം ക്യാമറ പുറത്തിറക്കിയിട്ടില്ല. എന്നാല്‍ നിര്‍മിച്ചു കഴിഞ്ഞ ഫിലിം ക്യാമറകളുടെ വില്‍പന എട്ട് വര്‍ഷക്കാലം കമ്പനി തുടര്‍ന്നു പോന്നു.ഇപ്പോഴും ഫിലിം ക്യാമറകള്‍ തിരഞ്ഞെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ട്. ഫോട്ടോഗ്രാഫിയുടെ സൗന്ദര്യം അതിലാണെന്ന് വിശ്വസിക്കുന്നവരാണേറെയും. വില്‍പന അവസാനിപ്പിച്ചുവെങ്കിലും ഫിലിം ക്യാമറകളുടെ അറ്റകുറ്റപ്പണികള്‍ 2025 വരെ കമ്പനി തുടരും. ബാക്കിയുള്ള യന്ത്രഭാഗങ്ങള്‍ തീരുന്നതിനനുസരിച്ചായിരിക്കും ഇത് .സെക്കൻഡ് ഹാൻഡ് ക്യാമറ വിപണിയേയും ഇത് നിലവില്‍ ബാധിക്കില്ല.ഫിലിം ക്യാമറകളില്‍ തുടങ്ങിയ ഇഓസ് എന്ന പേര് ഡിജിറ്റല്‍ ക്യാമറകളിലും കമ്പനി തുടര്‍ന്നു പോരുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ഇഓസ് എന്ന പേര് ഉപയോഗത്തിലുണ്ട്
ഹൈ എന്റ് പരമ്പരയില്‍ പെട്ട അഞ്ചാം തലമുറ ക്യാമറയാണ് ഇത്.