അച്ഛനാണ് താരം ...
പങ്കാളിയെ തിരഞ്ഞെടുക്കുക മകളുടെ അവകാശം, സോഷ്യല്‍ മീഡിയയില്‍ കൈയടി നേടി ഒരച്ഛന്‍
ഈ അച്ഛന്‍ മകള്‍ക്കായെഴുതിയ വരികള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം ആകുന്നു .അധ്യാപകനായ പ്രസാദ് കെ ജി തന്റെ മകള്‍ ഹരിതക്കായി എഴുതിയ ഈ കുറിപ്പ് സാമൂഹിക മാധ്യമങ്ങള്‍ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രസാദിന്റെ കുറിപ്പ് ഇങ്ങനെയാണ് : 23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാന്‍. ധൈര്യത്തോടെ പറയുന്നു. യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഞാനവള്‍ക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല.പകരം അതവളുടെ അവകാശമാണ്. തെറ്റുപറ്റാന്‍ ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായമാരായാന്‍ അവളാണെനിക്ക് സ്വാതന്ത്ര്യം തരേണ്ടത്. തന്നില്ലെങ്കിലും വിരോധമില്ല..ഒരു കാര്യത്തില്‍ മാത്രമാണ് ഞാനവളോട് അപേക്ഷിക്കുന്നത്. സ്വയംപര്യാപ്ത നേടാന്‍. അതിനുള്ള സഹായം ചെയ്തുകൊടുക്കല്‍ ഒരു പിതൃനിര്‍വഹണമാണ്. ഞാനതു ചെയ്യാന്‍ ബാധ്യത പേറുന്ന മകള്‍ സ്‌നേഹി.