കുമ്മനത്തെ ഞങ്ങള്‍ക്ക് വേണ്ട
കുമ്മനത്തെ ഞങ്ങള്‍ക്ക് വേണ്ട. ഗവര്‍ണറായി ചുമതലയേറ്റത്തിന്റെ തൊട്ടു പിന്നാലെ തന്നെ കുമ്മനം രാജശേഖരനെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം കനക്കുന്നു.
കുമ്മനം തീവ്രഹിന്ദുത്വവാദിയാണെന്നാരോപിച്ചാണ് പ്രതിഷേധം. അഴിമതിക്കെതിരായ സംഘടനയായി രൂപീകരിക്കപ്പെടുകയും പിന്നീട് രാഷ്ട്രീയപാര്‍ട്ടിയായി മാറുകയും ചെയ്ത പ്രിസത്തിന്റെ നേതൃത്വത്തിലാണ് കുമ്മനം രാജശേഖരനെതിരെ പ്രതിഷേധ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.ഈ വര്‍ഷം അവസാനം മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതു മുന്നില്‍ക്കണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമാണ് കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചതിനു പിന്നിലെന്നും പ്രിസം ആരോപിക്കുന്നു. തങ്ങളുടേത് ക്രൈസ്തവവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമാണ്. അവിടെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ ഗവര്‍ണറായി വേണ്ടെന്നാണ് പ്രിസത്തിന്റെ നിലപാട്.2015ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇരുനൂറാം വാര്‍ഷികാഘോഷപരിപാടിയില്‍ സുവിശേഷപ്രസംഗം നടത്തിയതിന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ നടപടിയെടുക്കണമെന്ന് കുമ്മനം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നതായും ഇത് അദ്ദേഹത്തിന്റെ ക്രൈസ്തവവിരുദ്ധ മനോഭാവം വെളിപ്പെടുത്തുന്നതാണെന്നും പ്രിസം കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശകളുടെ നഗ്നമായ ലംഗനമാണ് കുമ്മനത്തിന്റെ നിയമനമെന്നും ആരോപണമുണ്ട്