Media disgracing Kerala: CM

2018-05-30 0

മാധ്യമങ്ങള്‍ക്കെതിരെ മുഖ്യന്‍ !


മാധ്യമങ്ങള്‍ നാടിനെ അപമാനിക്കുന്നു എന്ന് മുഖ്യമന്ത്രി


മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു എന്നും പത്ര ധര്‍മ്മം മറക്കുന്നു എന്നും മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു. കെവിന്‍ വധ കേസില്‍ തന്നെ പ്രതിയാക്കാനുള്ള പ്രവണത ചില മാധ്യമങ്ങള്‍ നടത്തുന്നെന്നും അദ്ദേഹം പറഞ്ഞു . കെവിന്‍ വധക്കേസില്‍ പോലീസ്ന് വീഴ്ച വരുത്തി എന്ന് സമ്മതിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. പ്രതിപക്ഷ നേതാവ് വിടുവായന്‍ ആണെന്നും മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത‍ നല്‍കിയാല്‍ മതി വിധി പറയണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് ഐ യുടെ വീഴ്ചക്ക് തന്‍റെ സുരക്ഷയുമായി ബന്ധമില്ല , എന്നാല്‍ എസ് ഐ തന്‍റെ പരിപാടിക്ക് വന്നു എന്നും അത് സ്വാഭാവികമാണെന്നും മന്ത്രി പക്ഷം . ഇന്ധന വിലയില്‍ ഒരു രൂപ കുറവ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.