യുട്യൂബിനു മൂക്കുകയറുമായി ഈജിപ്ത്
ഇസ്ലാം വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിന് യു ട്യൂബിനെ വിലക്കി ഈജിപ്ത്
2012 -ൽ പുറത്തിറങ്ങിയ ഇന്നസെന്റ്സ് ഓഫ് മുസ്ലിംസ് എന്ന 13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രചരിപ്പിച്ചു എന്നുള്ളതാണ് യൂ ട്യൂബിനെതിരെയുള്ള കേസ്. വിധി അന്തിമമാണെന്നും അപ്പീൽ അനുവദിക്കുന്നതല്ലെന്നും ഒരു മാസത്തെ വിലക്കേർപ്പെടുത്തിക്കൊണ്ട് കോടതി വ്യക്തമാക്കി. വിലക്ക് മൂലം യൂ ട്യൂബിനുണ്ടാകാൻ പോകുന്നത് വാൻ സാമ്പത്തിക നഷ്ടമായിരിക്കും.2013 ൽ മുഹമ്മദ് ഹമീദ് സലിം എന്ന അഭിഭാഷകനാണ് പരാതി നൽകുന്നത്. തുടർന്ന് ലോവർ അഡ്മിനിസ്‌ട്രേറ്റീവ് കോടതി നാഷണൽ ടെലെകോംമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയോട് യൂ ട്യൂബിനു വിലക്കേർപ്പെടുത്തുവാൻ ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ അപ്പീലിലാണ് ലോവർ കോടതിയുടെ വിധിയെ ന്യായീകരിച്ച ഉന്നത കോടതിയുടെ വിധി