ലിമിറ്റഡ് എഡിഷന്‍ 'ക്ലാസിക് 500 പെഗാസസ്' മോട്ടോര്‍സൈക്കിളുമായി റോയല്‍ എന്‍ഫീല്‍ഡ്. യുകെയില്‍ നടന്ന ചടങ്ങില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഔദ്യോഗികമായി അവതരിച്ചു. ആകെമൊത്തം ആയിരം ലിമിറ്റഡ് എഡിഷന്‍ പെഗാസസുകളെ മാത്രമെ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിക്കുകയുള്ളു. ഇതില്‍ 250 പെഗാസസ് എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും; 190 എണ്ണം ബ്രിട്ടണിലും.