യാരിസ് പോകുന്ന പോക്കേ..!
ടൊയോട്ട യാരിസ് കുതിക്കുന്നു; ബുക്കിങ്ങ് 5000 പിന്നിട്ടു
വിപണിയിലെത്തി ഒരാഴ്ച പിന്നിട്ട ടൊയോട്ട യാരിസ് ബുക്കിങ്ങ് 5000 യൂണിറ്റ് പിന്നിട്ടു. യാരിസ് മാനുവലിനെക്കാള്‍ ഓട്ടോമാറ്റിക്കിനാണ് ഡിമാന്റ്. ഇതുവരെയുള്ള ഉപഭോക്താക്കളില്‍ 66 ശതമാനം പേരും യാരിസിന്റെ CVT ഓട്ടോമാറ്റിക് പതിപ്പാണ് ബുക്ക് ചെയ്തത്. നിലവില്‍ യാരിസിനുള്ള വെയ്റ്റിങ്ങ് പിരീഡ് രണ്ടു മാസമായി വര്‍ധിച്ചിട്ടുണ്ട്. ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായി വെര്‍ണ എന്നിവ അടക്കി വാഴുന്ന മിഡ്-സൈഡ് സെഡാന്‍ ശ്രേണിയിലേക്ക് 8.75 ലക്ഷം രൂപ മുതല്‍ 14.07 ലക്ഷം വരെയുള്ള വിലയിലാണ് യാരിസ് എത്തിയിരുന്നത്. ടൊയോട്ട നിരയില്‍ എറ്റിയോസിനും കൊറോള ആള്‍ട്ടിസിനും ഇടയിലാണ് യാരിസിന്റെ സ്ഥാനം.