വിരുന്നു നല്കാന് വിവിഐപി !
ഇഫ്താർ വിരുന്നു നൽകാൻ ഭരണാധികാരി നേരിട്ടെത്തി; അമ്പരന്ന് ദുബായ് നഗരം
പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിലൂടെ ഓരോ ഇസ്ലാം മതവിശ്വാസിയും കടന്നുപോകുയാണ്. ഇഫ്താർ വിരുന്ന് നൽകുവാൻ വൊളണ്ടിയർമാർ എത്തുന്ന കാഴ്ച മിക്ക സ്ഥലങ്ങളിലും സാധാരണയാണ്. എന്നാൽ അടുത്തിടെ ദുബായി നഗരത്തിൽ ഇഫ്താർ വിരുന്ന് നൽകുവാൻ എത്തിയ ആളെ കണ്ട് അമ്പരക്കുകയാണ് ഏവരും. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആയിരുന്നു അത്.ദുബായ് അൽ ഇഹ്സാൻ സന്നദ്ധ സംഘടനയുടെ പ്രവർത്തകർക്കാണ് അദ്ദേഹത്തിന്റെ പക്കൽ നിന്നും ഇഫ്താർ വിരുന്ന് ലഭിച്ചത്. ഭരണത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ഒരാളുടെ യാതൊരുവിധ ഭാവവുമില്ലാതെ വിരുന്ന് നൽകുവാൻ എത്തിയ അദ്ദേഹത്തിന്റെ പ്രവൃത്തിയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽമീഡിയ. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികൾ നേരത്തെ തന്നെ ലോകപ്രശസ്തി നേടിയിട്ടുണ്ട്.