RSS says former president Pranab Mukherjee will attend its Nagpur event on June 7
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ക്യാംപില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ ഏഴിന് ക്യാംപില്‍ പങ്കെടുക്കുന്നതിന് അദ്ദേഹം ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തും. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവിനെയും പ്രണബ് മുഖര്‍ജിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജി നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു. 2012 മുതല്‍ 2017 വരെയായിരുന്നു അദ്ദേഹം രാഷ്ട്രപതി പദവിയിലുണ്ടായിരുന്നത്.