ചെങ്ങന്നൂരില്‍ ആര്?
ചെങ്ങന്നൂര്‍ വോട്ടെടുപ്പ് ആരംഭിച്ചു: ശക്തമായ ത്രികോണ മത്സരം
കനത്ത മഴയോട് കൂടി ചെങ്ങന്നൂരിന്റെവിധിയെഴുത്ത് ആരംഭിച്ചിരിക്കുന്നു.ആദ്യഘട്ടത്തില്‍ പത്തൊന്‍പത് ശതമാനം പോളിംഗ് .രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ആകെ 17 സ്ഥാനാർഥികൾ. പുറമേ നോട്ടയും. 164 വോട്ടെടുവോട്ടെടുപ്പു കേന്ദ്രങ്ങളും 17 സഹായ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ബൂത്തിലും രണ്ടു വോട്ടിങ് യന്ത്രങ്ങള്‍ വീതം ഉണ്ടാകും.ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത് .വി വി പാററ് സംവിധാനത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.