നിപ്പക്കെതിരേ ലോകാരോഗ്യസംഘടന
നിപ വൈറസിനെക്കുറിച്ച് പഠനം നടത്താനൊരുങ്ങി ലോകാരോഗ്യസംഘടന.
മലേഷ്യയില്‍ കണ്ടെത്തിയതുമുതല്‍ കോഴിക്കോട്ടെ പേരാമ്പ്രയില്‍ കണ്ടതുവരെയുള്ള വൈറസ് ബാധകളെപ്പറ്റിയാണ് പഠനം. ആഫ്രിക്കയില്‍ എബോള രോഗം പടര്‍ന്നതിനു പിന്നാലെ രൂപംകൊണ്ട കൊയലീഷന്‍ ഫോര്‍ എപിഡെമിക് പ്രിപ്പേര്‍ഡ്‌നെസ് ഇന്നവേഷന്‍ (സി.ഇ.പി.ഐ)എന്ന അന്താരാഷ്ട്ര സംഘടനയുയി ലോകാരോഗ്യസംഘടന വിഷയം ചര്‍ച്ചചെയ്തു.നിപയ്‌ക്കെതിരായ പ്രതിരോധമരുന്നു കണ്ടെത്താന്‍ സി.ഇ.പി.ഐ. 170 കോടി രൂപയും പ്രഖ്യാപിച്ചു.യു.എസ്. കമ്പനികളായ പ്രൊഫക്ടസ് ബയോസയന്‍സസ്, എമര്‍ജെന്റ് ബയോ സൊലൂഷന്‍സ് എന്നിവയ്ക്കാണ് അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഈ തുക അനുവദിച്ചത്.മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച മരുന്ന് മനുഷ്യരിലും കൂടി ഉപയോഗയോഗ്യമാക്കാനുള്ള പരീക്ഷണങ്ങളാകും കമ്പനികള്‍ നടത്തുക.പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ നാലുവര്‍ഷത്തിലേറെ വേണ്ടിവന്നേക്കുമെന്ന് അവര്‍ അറിയിച്ചു