മുംബൈ പോലീസിലേക്ക് പുതിയ അഥിതി
മുബൈ പോലീസിന് മോഡി കൂട്ടാന്‍ മഹീന്ദ്രയുടെ ടി യു വി 300
ഒരു പതിറ്റാണ്ടിലേറെയായി മുംബൈ പോലീസിന്റെ ഭാഗമായിരുന്ന മഹീന്ദ്ര ബൊലേറോയുടെ പകരക്കാരനായാണ് ടി യു വി കോംപാക്ട് എസ് യു വി എത്തിയിരിക്കുന്നത്. ഈ മോഡലിലെ നൂറോളം വാഹനങ്ങളാണ് മഹാരാഷ്ട്ര പോലീസ് സ്വന്തമാക്കിയിരിക്കുന്നത്. നീല മഞ്ഞ ചുവപ്പ് നിറങ്ങളിലാണ് മുംബൈ പോലീസിന്റെ വണ്ടികളെത്തുന്നത് . ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം , ഡ്യൂവൽ ഫ്രണ്ട് എയർബാഗ് എന്നിവയാണ് സേഫ്റ്റി ഫീച്ചറുകൾ . TUV 300 മോഡലിന്റെ T4+ വേരിയന്റാണ് മുംബൈ പോലീസ് പട്രോളിങ്ങിനും മറ്റും ഉപയോഗിക്കുകനഗരത്തിൽ 14 കിലോമീറ്ററും ഹൈവേയിൽ 16 കിലോമീറ്റര് ഇന്ദനാ ക്ഷമതയും ടി യു വിയിൽ ലഭിക്കും .പവർ സ്റ്റീയറിങ്, ടില്‍റ്റ് അഡ്ജസ്റ്റബിൾ സ്റ്റീയറിങ്, എക്കോ മോഡ് ,ഡബിൾ എയർബാഗ് എന്നിവയും ഈ വാഹനത്തിലുണ്ട് . പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലെത്താൻ വെറും 19 സെക്കന്റ് മതി ഈ വാഹനത്തിന്.ഈ വേഗം പഴയ ബൊലേറോയെക്കാള്‍ കൂടുതലാണ്.അധികം വൈകാതെ ആദ്യ ബാച്ച് വാഹനങ്ങള്‍ സേനയ്‌ക്കൊപ്പമെത്തും.