സദ്ദാമിന്റെ കപ്പല്‍ ഹോട്ടലായി
സദ്ദാം ഹുസൈന്റെ കപ്പല്‍ ആഡംബരക്കപ്പലാവുന്നു
സദ്ദാം ഹുസൈന്റ്റെ 240 കോടിയുടെ ആഡംബര കപ്പല്‍ ഇനി മുതല്‍ ഹോട്ടലാവുന്നു
സദ്ദാമിന്റെ മരണ ശേഷം വില്‍പ്പനക്ക് വച്ചിരുന്ന സൂപ്പര്‍ യോട്ടെന്ന ഈ കപ്പല്‍ വാങ്ങാന്‍ ആളില്ലാതായതോടെയാണ് ഇറാഖ് സര്‍ക്കാര്‍ ഇതിനെ ആഡംബര ഹോട്ടലാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. 240 കോടി രൂപക്കായിരുന്നു കപ്പല്‍ വില്‍ക്കാന്‍ വച്ചിരുന്നത് ബസ്ര തുറമുഖത്തു നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പല്‍ നാവികര്‍ക്ക് വേണ്ടിയാണ് ഹോട്ടലായി മാറുന്നത്.
1981 ഇലാണ് സദ്ദാം ഈ കപ്പല്‍ നിര്‍മിക്കുന്നത് പക്ഷെ ഒരൊറ്റ തവണ പോലും ഈ കപ്പല്‍ ഉപയോഗിക്കാനുള്ള ഭാഗ്യം സദ്ധാമിനുണ്ടായില്ല എന്നതാണ് സത്യം.
270 അടി നീളമുള്ള ഈ ആഡംബര യോട്ടില്‍ പ്രത്യേക കിടപ്പുമുറി ബാത്രൂം ഡയിനിഗ് റൂം തുടങ്ങിയവയും സദ്ധാമിന്റെ പ്രൈവറ്റ് റൂം ,17 ഗസ്റ്റ്റൂം എന്നിവയുമുണ്ട്.സ്വിമ്മിംഗ് പൂള്‍ ക്ലിനിക്ക്, റോക്കറ്റ് ലോഞ്ചര്‍, ഹെലിപ്പാട് ,അന്തര്‍വാഹിനിയിലേക്ക് രക്ഷപ്പെടാനുള്ള രഹസ്യ വാതിലുകള്‍ എന്നിവയും ഈ കപ്പലിന്റെ പ്രത്യേകതകളാണ്.ഇത്രയും കാലം ഒരു വരുമാനവുമില്ലാതെ കിടന്ന ഈ കപ്പല്‍ ഹോട്ടലാക്കിയാലെങ്കിലും വരുമാനം വരുമെന്ന പ്രതീക്ഷയിലാണ് ഇറാഖ സര്‍ക്കാര്‍