തരംഗമായി ട്രെന്ടി പ്രിന്‍റുകള്‍
ഫാഷന്‍ ലോകത്ത് തരംഗമായി ട്രെന്ടി പ്രിന്‍റുകള്‍. അബ്സ്ട്രാറ്റ് പെയിന്റിങ്ങുകളെ നേരേ വസ്ത്രങ്ങളിലേക്ക് കൊണ്ടുവരുന്ന രീതിയാണിത്.
കാന്‍വാസുകളില്‍ ഒതുങ്ങി നിന്നിരുന്ന മനോഹര ചിത്രങ്ങളെ കൂടുതല്‍ ജനപ്രിയമാക്കുവാന്‍ ഇത്തരം ഡിസൈനുകളിലൂടെ സാധിക്കുന്നുണ്ട്.അനിമല്‍ പ്രിന്‍റ്, ഫുഡ് പ്രിന്‍റ് ,ട്രൈബല്‍ പ്രിന്‍റ് ,സ്പേസ് പ്രിന്‍റ് ,നേച്ചര്‍ പ്രിന്‍റ് എന്നിങ്ങനെ വ്യത്യസ്ഥ വിഭാഗങ്ങളിലായി നിരവധി ഡിസൈനുകള്‍ ലഭ്യമാണ്.
കുട്ടികളെ ആകര്‍ഷിക്കുവാനാണ് പ്രധാനമായും അനിമല്‍ പ്രിന്റും സ്പേസ് പ്രിന്റും ഉപയോഗിക്കുന്നത്.ട്രൈബല്‍ ഡിസൈനുകളും ഗുഹാചിത്രങ്ങളുമടങ്ങുന്ന വസ്ത്രങ്ങള്‍ക്ക് വിപണിയില്‍ എല്ലായ്പ്പോഴും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പ്രകൃതി സ്നേഹികളെ ആകര്‍ഷിക്കുവാനും പ്രകൃതി സംരക്ഷണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള ഡിസൈന്‍ ആണ് നേച്ചര്‍ പ്രിന്‍റ് .ഇവ കൂടാതെ തന്നെ മറ്റു നിരവധി പ്രിന്റുകളും പാറ്റേണുകളും ഈ സീസണില്‍ വിപണിയില്‍ വരുന്നുണ്ട്.പ്രത്യേകിച്ച് ഒരു വിഭാഗത്തിലും വരാത്ത മിക്സ്‌ചര്‍ പ്രിന്‍റുകളും തരംഗമായികൊണ്ടിരിക്കുകയാണ്