വയല്‍ നികത്തി തൊഴിലാളികളെ വഞ്ചിച്ച് ഫ്‌ളവേഴ്‌സ് ടി.വി യുടെ റഹ്മാന്‍ ഷോ

2018-05-22 185

കൊച്ചിയിലെ ഇരുമ്പനത്ത് ഇക്കഴിഞ്ഞ മെയ് 12 ന് നടക്കേണ്ടിയിരുന്ന ഫ്‌ളവേഴ്‌സ് ടി.വി യുടെ റഹ്മാന്‍ ഷോ തുടക്കം മുതലേ വിവാദത്തിലായിരുന്നു. എറണാകുളം ജില്ലയില്‍ ഇത്തരമൊരു പരിപാടി നടത്തുന്നതിനായി നിരവധി വേദികളുണ്ടായിട്ടും 26 ഏക്കര്‍ വയല്‍ ഭൂമി നികത്തി വേദിയൊരുക്കിയതിന് പിന്നില്‍ ഭൂമാഫിയകളുടെ താത്പര്യങ്ങളാണെന്ന ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ വയല്‍ നികത്തുന്നതിനും വൃത്തിയാക്കുന്നതിനും വേണ്ടി പണിയെടുത്ത ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂലി നല്‍കാതെ വഞ്ചിക്കുക കൂടി ചെയ്തതോടെ റഹ്മാന്‍ ഷോ യുടെ മറവില്‍ നടന്ന ചൂഷണങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്.

Subscribe for more videos: https://goo.gl/jP9ABo

Like us on Facebook: https://www.facebook.com/doolnews

Follow us on Twitter: https://twitter.com/doolnews