ഉദ്യോഗസ്ഥര്‍ ഉണ്ട തിന്നും !
കൈക്കൂലി വാങ്ങിയാൽ 'സർക്കാർ ചെലവിൽ ഭക്ഷണം'; അഴിമതിക്കെതിരെ മുഖ്യമന്ത്രി
അന്തസായി ജീവിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെങ്കിൽ ‘സർക്കാർ ചെലവിൽ ഭക്ഷണം’ കഴിക്കേണ്ടി വരുമെന്നു മുഖ്യന്‍. മറ്റാരിൽനിന്നും ‘പിടുങ്ങില്ല’ എന്നു വ്രതമെടുത്തു സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി നടത്തുന്ന കുറച്ചുപേരാണ് അന്തസ്സായി ജീവിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥർക്കും ചീത്തപ്പേരുണ്ടാക്കുന്നത്. ആളുകളെ ദ്രോഹിക്കുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യാഗസ്ഥരിൽ ഗ്രേഡ് അനുസരിച്ച് മാറ്റമുണ്ട്. ഓഫിസിലെത്തുന്ന ജനങ്ങളെ സാഡിസ്റ്റ് മനോഭാവത്തോടെ സമീപിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കിട്ടുന്ന പണം കൊണ്ടു ജീവിക്കാൻ ഉദ്യോഗസ്ഥർ ശീലിക്കണം. പണം ചിലവിടാം, പക്ഷേ അത് അവനവന്‍റെ പണമായിരിക്കണം. അഴിമതി പാടില്ല എന്നു സർക്കാർ പറയുമ്പോൾ മനസിൽ ഊറിച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. അടുത്തകാലത്ത് ഉദ്യോഗസ്ഥർ കൈക്കൂലി നേരിട്ടു വാങ്ങുന്ന സമ്പ്രദായം നിർത്തി പുതിയമാർഗം കണ്ടുപിടിച്ചു. ക്താക്കളിലൂടെയാണു വാങ്ങുന്നത്. ഇതിനു ചില അടയാളങ്ങളുമുണ്ട്. ആരും അറിയാതെ നടത്തുന്നുവെന്ന് ഉദ്യോഗസ്ഥർ കരുതുന്ന ഇത്തരം പരിപാടികൾ അങ്ങാടിപ്പാട്ടാണ്.കോഴിക്കോട്ട് തദ്ദേശ സ്ഥാപന വകുപ്പിന്റെ ഓട്ടോമേറ്റഡ് / ഇൻറലിജന്റ് ബിൽഡിങ്ങ് അപ്ലിക്കേഷൻ/സോഫ്റ്റ് വെയർ 'സുവേഗ'യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിക്കു വിധേരാവുന്നവർ ഒന്നും മിണ്ടാത്തതുകൊണ്ടാണു പലരും കുടുങ്ങാത്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.