കേരള യൂണിവേഴ്സിറ്റി: ബിരുദ അപേക്ഷ ക്ഷണിച്ചു
കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
കേരള സര്‍വ്വകലാശാല ഒന്നാം വര്‍ഷ ബിരുദപ്രവേശനം ഓണ്‍ലൈന്‍ രേജിസ്ട്രേഷന്‍ ആരംഭിച്ചു
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ‌് സയൻസ് കോളേജുകളിലെ ഒന്നാംവർഷ ബിരുദപ്രവേശനം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഗവൺമെന്റ്, എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ‌് സയൻസ് കോളേജുകളിലും യുഐടി , ഐ എച്ച് ആർ ഡി കേന്ദ്രങ്ങളിലും ഒന്നാംവർഷ ബിരുദ പ്രോഗാമുകളിലേക്ക് (2018‐19) പ്രവേശനത്തിനുള്ള ഓൺലൈൻരജിസ്ട്രേഷനാണ് ആരംഭിച്ചത്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട‌് 5 വരെ ഹെൽപ്പ്ലൈൻ നമ്പരുകളിൽ ബന്ധപ്പെടാം.മെറിറ്റ് സീറ്റുകളിലേക്കും എസ്സി/എസ്ടി/ എസ് ഇ ബി സി സംവരണ സീറ്റുകളിലേക്കും ഏകജാലകസംവിധാനം വഴി തന്നെയായിരിക്കും അലോട്ട്മെന്റ്. കേരള സർവകലാശാലയുടെ കീഴിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഏകജാലകസംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരിക്കണം. മാനേജ്മെന്റ്, കമ്യൂണിറ്റി, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ, സ്പോർട്സ് ക്വോട്ട എന്നിവയിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിച്ചിരിക്കണം.രജിസ്ട്രേഷൻ പൂർത്തികരിച്ചശേഷം അതിന്‍റെ പ്രിന്‍റ്ഔട്ട് സൂക്ഷിക്കണം.