വിലകുറഞ്ഞ ഫോണുമായി ഒപ്പോ
ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 6 ജിബി റാം ഫോണുമായി ഒപ്പോ എത്തി.
റിയല്‍ മീ വണ്‍ എന്നുപേരായ ഈ ഒപ്പോ മോഡല്‍ കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ നിറച്ചാണ് എത്തുന്നത്. ഭംഗിയിലും റിയല്‍ മീ വണ്‍ മുന്നില്‍ നില്‍ക്കുന്നു. ഗ്ലോസി ഡയമണ്ട് കട്ടിംഗ് റിഫ്‌ലക്ഷനാണ് പിന്നില്‍. വെറും 7.8 മില്ലീമീറ്റര്‍ കനം മാത്രമാണ് ഫോണിനുള്ളത്. ഇത്രയും കനം കുറഞ്ഞ ഫോണില്‍ 3,410 എംഎഎച്ച് ബാറ്ററിയും ഉള്‍പ്പെടുത്താന്‍ ഒപ്പോയ്ക്ക് സാധിച്ചു. മീഡിയാടെക് ഹീലിയോ പി60 പ്രൊസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് മൂന്ന് ജിബി റാം, ആറ് ജിബി റാം വേരിയന്റുകള്‍ ഉണ്ടാകും.13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ പിന്‍ ക്യാമറയും ഫോണിനുണ്ട്.
മുഖം നോക്കി ഒരു സെക്കന്റിന്റെ പത്തിലൊന്ന് സമയം മാത്രമെടുത്ത് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് ഒപ്പോയുടെ അവകാശവാദം. ഗുണമേന്മാ ടെസ്റ്റുകള്‍ ആയിരക്കണക്കിന് തവണ ആവര്‍ത്തിച്ചുറപ്പിച്ചാണ് റിയല്‍ മീ വണ്‍ നിര്‍മിച്ചിരിക്കുന്നത്.
മൂന്ന് ജിബി 32 ജിബി വേരിയന്റിന് 8,990 രൂപയും ആറ് ജിബി 128 ജിബി വേരിയന്റിന് 13,990 രൂപയുമാണ് വില.