ഇവനാണ് 'രാജാവ്'...
ബൈക്കിന് വില 17.9 ലക്ഷം അമേരിക്കന്‍ ഡോളര്‍
ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്ക് എന്ന വിശേഷണം ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷന്‍ ഔദ്യോഗികമായി സ്വന്തമാക്കി.
സ്വിസ് വാച്ച്, ആഭരണ നിര്‍മ്മാതാക്കളായ ബുഷെററും ജര്‍മ്മന്‍ ബൈക്ക് വിദഗ്ധരായ ബൂന്ദര്‍ബൈക്കുമാണ് അതിവിശിഷ്ടമായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷന് പിന്നില്‍. ബൈക്കിന് വില 17.9 ലക്ഷം അമേരിക്കന്‍ ഡോളര്‍; ഇന്ത്യയിലേക്ക് വരുമ്പോള്‍ 12.2 കോടി രൂപ!
സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ചില്‍ വെച്ചു നടന്ന ചടങ്ങിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷന്‍ ലോകത്തിന് മുന്നില്‍ അവതരിച്ചത്.ഹാര്‍ലി ഡേവിഡ്‌സണ്‍ സോഫ്‌ടെയില്‍ സ്ലിം എസാണ് ബ്ലൂ എഡിഷന് അടിസ്ഥാനം. ഫ്രെയിമും, റിമ്മുകളും കസ്റ്റം നിര്‍മ്മിതം. ഗോള്‍ഡ് പ്ലേറ്റഡ് പ്രതലമാണ് ബൈക്കിലെ പല ഘടകങ്ങള്‍ക്കും. കറങ്ങുന്ന കാംഷാഫ്റ്റ് വെളിപ്പെടുത്താന്‍ പ്രത്യേക ജനാലകളും ബൈക്ക് എഞ്ചിനില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്. ഇന്ധനടാങ്കിന് വലതുവശത്തു ചെറിയ വാച്ചും കാണാം. എഞ്ചിന്‍ വിറയല്‍ ബാധിക്കാതിരിക്കാന്‍ സിലിക്കണ്‍ കൊണ്ടു നിര്‍മ്മിച്ച പ്രത്യേക ഹോള്‍ഡറിലാണ് ആഢംബര വാച്ച് നിലകൊള്ളുന്നത്. റബ്ബര്‍ ബുഷുകളുടെയും വാഷറുകളുടെയും ഇടം വിശിഷ്ടമായ ആഭരണങ്ങള്‍ കൈയ്യടക്കിയെന്നതും എടുത്തുപറയണം. ഇന്ധനടാങ്കിന് ഇടതുവശത്ത് കാണപ്പെടുന്ന 5.4 കാരറ്റ് 'ഡിസ്ലര്‍' മോതിരം ഇതില്‍ മുഖ്യം.