ഇളം ചര്‍മ്മത്തെ ഇല്ലാതാക്കരുതേ...
മോഡേണ്‍ മമ്മിമാരുടെ ബേബി വൈപ്സ് കുഞ്ഞിന് ദോഷം
ബേബി വൈപ്സ് കുഞ്ഞിന്‍റെ ചര്‍മ്മത്തിന്റെ ആഗിരണ ശേഷിയില്‍ മാറ്റം വരുത്തുന്നു
കുട്ടികളുടെ ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം അടങ്ങിയ തുണിയാണ് ബേബി വൈപ്സ് എന്ന പേരില്‍ അറിയപ്പെടുന്നത്.ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ സോപ്പിന്റെ അംശം പറ്റിപ്പിടിച്ചിരിക്കാനിടയാക്കും.ജനിതകമായ കാരണങ്ങള്‍ കൂടി ചേരുമ്പോള്‍ ചര്‍മ്മത്തിന്റെ ആഗിരണ ശേഷിയില്‍ മാറ്റം വരുന്നു.
ഇത് കുഞ്ഞുങ്ങളില്‍ ഭക്ഷ്യ അലര്‍ജിക്ക് കാരണമാകുന്നു
ചര്‍മത്തിന്റെ സ്വാഭാവിക സംരക്ഷണ കവചം നശിപ്പിക്കാനുള്ള ശേഷി ഇവക്കുണ്ടെന്നാണ് പഠനം .ഓസ്‌ട്രേലിയയില്‍ ഇരുപത് കുട്ടികളില്‍ ഒരാള്‍ ഭക്ഷ്യ അലര്‍ജി ഉള്ളവരാണ്. ഭക്ഷ്യ അലര്‍ജി ഉള്ള 35 ശതമാനം കുട്ടികള്‍ക്ക് എക്‌സിമ എന്ന രോഗവും കാണപ്പെടുന്നു.
അതുകൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രദ്ധിക്കണം