പരിസ്ഥിതിയ്ക്ക് കട്ട സപ്പോര്‍ട്ട്!
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ 1000 കോടി രൂപയും മുടക്കും
രാജ്യം പരിസ്ഥിതി സൌഹൃദം ആക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 9400 കോടി രൂപയുടെ പാക്കേജ് കൊണ്ടുവരുന്നു.പഴയ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നശിപ്പിച്ച് (സ്‌ക്രാപ്പിങ്ങ് സെന്റര്‍ വഴി) പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പരമാവധി രണ്ടര ലക്ഷം രൂപ വരെ ഇളവുകള്‍ നല്‍കി ബാറ്ററി വാഹനങ്ങള്‍ വ്യാപകമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഉയര്‍ന്ന വേഗതയുള്ള 1.5 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 30000 രൂപ വരെയും, ഒരു ലക്ഷം രൂപ വില വരുന്ന വേഗത കുറഞ്ഞ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 20000 രൂപയും, അഞ്ചു ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് 75000 രൂപയും, 15 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും, 10 ലക്ഷം രൂപ വരെ വില വരുന്ന ചെറു വാണിജ്യ വാഹനങ്ങള്‍ക്ക് 2.5 ലക്ഷം രൂപയും, മൂന്ന് കോടി വില വരുന്ന ബസുകള്‍ക്ക് 50 ലക്ഷം രൂപ വരെയും ഇളവുകള്‍ നല്‍കുന്ന കരട് രേഖയാണ് കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്.