'ആക്കി'യതാണോ ക്ഷണിച്ചതാണോ?
കേരളാ ടൂറിസം.
തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ക്ഷണം
രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന കര്‍ണാടകയിലെ എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് , കേരളാ ടൂറിസം.
തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ക്ഷണം.കര്‍ണാടകയിലെ അതികഠിനമായ പോരാട്ടത്തിനു ശേഷം സമ്മര്‍ദത്തില്‍ നിന്നും മുക്തി നേടാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു വരാനാണ് കേരള ടൂറിസം വകുപ്പ് പറഞ്ഞിരിക്കുന്നത്. ‘വരൂ, പുറത്തിറങ്ങി കളിക്കൂ’ എന്നൊരു ഹാഷ്ടാഗും കൂടെയുണ്ട്. തങ്ങളുടെ സുന്ദരവും സുരക്ഷിതവുമായ റിസോര്‍ട്ടുകളില്‍ താമസമാണ് ഓഫര്‍ ചെയ്തിരിക്കുന്നത്.തിരഞ്ഞെടുപ്പിന്റെ ക്ഷീണത്തിലിരിക്കുന്ന എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായാണ് ട്വീറ്റിലെ വരികളെങ്കിലും ചില രാഷ്ട്രീയ ഖടകങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നുണ്ട് .കേവലഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും കര്‍ണാടകയില്‍ നേടാനാവാത്ത സാഹചര്യത്തില്‍ എംഎല്‍എമാരെ എതിര്‍പാര്‍ട്ടിക്കാര്‍ ചാക്കിട്ടുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാധ്യത കൂടി മുന്നില്‍ കണ്ടാണ് കേരള ടൂറിസം വകുപ്പിന്റെ ട്വീറ്റ്.