Damages for road accident victims to increase 10-fold

2018-05-15 1

റോഡപകടങ്ങളില്‍ 'തുക' കൂട്ടുന്നു




റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനം

റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരതുക തീരെ കുറവാണെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും പ്രായ, വരുമാനഭേദമന്യെ പത്തിരട്ടിയായി വര്‍ധിക്കും. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റോഡപകടങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക കേന്ദ്രം പുനഃപരിശോധിക്കുന്നത്.ലഭിച്ച നഷ്ടപരിഹാര തുക കുറഞ്ഞെന്ന് പരാതിയുള്ളവര്‍ക്ക് ഇനി മുതല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിനെ (MACT) സമീപിക്കാന്‍ അവസരം ഒരുങ്ങും.
.അപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് പുതിയ തീരുമാനം. ഗുരുതര പരുക്കേല്‍ക്കുന്നവര്‍ക്ക് അമ്പതിനായിരം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാരതുക വര്‍ധിപ്പിക്കുന്നതോട് കൂടി തേര്‍ഡി പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്ക് കൂടുമെന്നാണ് വിവരം. നിലവില്‍ അമ്പതിനായിരം രൂപയാണ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം