ലീഡ് നില മാറിമറിയുന്ന കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ. ബിജെപി അധികാരത്തിലേറുന്നത് തടയാൻ കോൺഗ്രസ് നേതാക്കൾ ജെഡിഎസ് നേതാക്കളുമായി ചർച്ചകൾ ആരംഭിച്ചു. കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് കോൺഗ്രസ് കരുനീക്കുന്നത്. പിന്തുണ നൽകിയാൽ എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം.