malappuram child abuse cases

2018-05-15 1


ബാല പീഡനങ്ങളുടെ മലപ്പുറമോ?


ഈ മാസം 14 ദിവസത്തിനിടെ മലപ്പുറം ചൈല്‍ഡ്‌ലൈനില്‍ വന്നത് 13 ബാലപീഡനക്കേസുകള്‍.



ഇതിലധികവും അടുത്ത രക്തബന്ധമുള്ളവര്‍ പീഡിപ്പിച്ചതാണ്. പല കേസുകളിലും ഇതുവരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുമില്ല.
പത്തുദിവസം മുന്‍പാണ് മങ്കടയില്‍ രണ്ടുകുട്ടികളെ അമ്മയുടെ അനുമതിയോടെ പലരും പീഡിപ്പിച്ചത്. സംഭവം വിവാദമായപ്പോള്‍ പ്രതി അമ്മയെയും കുട്ടിയെയും സ്വാധീനിച്ചു. എഫ്.ഐ.ആര്‍. പോലും രജിസ്റ്റര്‍ ചെയ്യാതെ ആ കേസ് തേഞ്ഞുമാഞ്ഞുപോകുന്ന അവസ്ഥയിലാണ്. അരീക്കോട്ടെ പതിനേഴുകാരനെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച കേസും വ്യക്തമായ തെളിവുള്ളതായിരുന്നു. കുട്ടിയുടെ മാനസികസംഘര്‍ഷം കണ്ട് അമ്മ കൗണ്‍സലറുടെ സഹായം തേടിയപ്പോഴാണ് സംഭവം പുറത്താവുന്നത്. കുട്ടി പോലീസിന് വ്യക്തമായി സംഭവം എഴുതിക്കൊടുത്തിട്ടും എഫ്.ഐ.ആര്‍. പോലും എടുത്തിട്ടില്ല. സ്വന്തം പിതാവ് പീഡിപ്പിച്ച് ബാലിക പ്രസവിച്ച സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചൈല്‍ഡ്‌ലൈന്‍ ജാഗ്രതയോടെ ഇടപെട്ടതിനെ തുടര്‍ന്നാണ് ഈ കേസില്‍ എഫ്.ഐ.ആര്‍. ഇട്ടത്. തേഞ്ഞിപ്പലത്ത് ആറുവയസ്സുകാരനെ ലൈംഗികപീഡനത്തിന് ഇരയായാക്കിയത് ഒരു ഓട്ടോഡ്രൈവറാണ്. അശ്ലീല വീഡിയോ കുട്ടിക്ക് കാണിച്ചുകൊടുത്താണ് ലൈംഗികമായി ഉപയോഗിച്ചത്. മേലാറ്റൂരില്‍ മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതും കഴിഞ്ഞയാഴ്ചയാണ്. ജില്ലയില്‍ മുന്‍കാലങ്ങളില്‍ പീഡിപ്പിക്കപ്പെട്ടിരുന്നത് കൂടുതലും ആണ്‍കുട്ടികളായിരുന്നെങ്കില്‍ ഇപ്പോള്‍ ഏറക്കുറേ തുല്യമാണ്.