Solar case: saritha's letter should remove from reportsays highcourt

2018-05-15 0

കുഞ്ഞൂഞ്ഞിന് ആശ്വസിക്കാം!




സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും റദ്ദാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.

അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം, സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.സരിത കത്തിലുന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ കമ്മീഷന്റെ പരിധിയില്‍ വരുന്നതല്ല. എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്വേഷണത്തിന് തടസ്സമില്ല. സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഒഴിവാക്കി വേണം റിപ്പോര്‍ട്ട് പരിഗണിക്കാന്‍. തുടര്‍നടപടിയെടുക്കുകയോ പത്രക്കുറിപ്പ് ഇറക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഉത്തരവ് പ്രകാരം പുതുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

കമ്മിഷന്റെ അന്വേഷണ പരിധിയില്‍ ഒരിക്കലും വരാതിരുന്ന സരിത എസ്. നായരുടെ കത്ത് എങ്ങനെയാണ് റിപ്പോര്‍ട്ടില്‍ പലയിടത്തും പരാമര്‍ശിക്കപ്പെട്ടതെന്ന് കോടതി മുമ്പ് ചോദിച്ചിരുന്നു.