15 prisoners escaped from Juvenile Home in Hyderabad

2018-05-14 0


ജൂവനൈല്‍ ഹോമില്‍നിന്ന് രക്ഷപ്പെടല്‍!

കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്

തെലങ്കാനയിലെ സൈദാബാദില്‍ ആണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ജൂവനൈല്‍ ഹോമില്‍നിന്ന് പതിനഞ്ച് കുട്ടികള്‍ രക്ഷപ്പെട്ടു.

ഞായറാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. കുട്ടികള്‍ രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് ജൂവനൈല്‍ ഹോം സൂപ്രണ്ടിനെയും മറ്റു രണ്ടു ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു.സംഭവത്തില്‍ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.പതിമൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവരാണ് രക്ഷപ്പെട്ട കുട്ടികളില്‍ അധികവും. രക്ഷപ്പെട്ടു പോയവരില്‍ രണ്ടുകുട്ടികള്‍ തിരികെയെത്തിയതായി അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കൊടില്‍ ഉപയോഗിച്ച് ഗ്രില്‍ മുറിച്ചാണ് ഇവര്‍ രക്ഷപ്പെട്ടതെന്നും ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.