കഷ്ടം തന്നെ മന്ത്രീ...
മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്.
സിപിഎം പ്രവര്‍ത്തകന്‍ ബാബുവിനെ കൊന്നത് ആസൂത്രിതമായി ആയിരുന്നെന്നും അതിനോടുള്ള വൈകാരിക പ്രതികരണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകമെന്നും തോമസ് ഐസക് പറഞ്ഞു.ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമായിരുന്നില്ല. ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ചവരെ കുറ്റപ്പെടുത്തുന്നില്ലെന്നും തോമസ് ഐസക്അഭിപ്രായപ്പെട്ടു മാഹി കൊലപാതകത്തിന്റെ പേരില്‍ പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കുന്നു .മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നത്. മണിക്കൂറുകളുടെ ഇടവേളയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തി(42)നെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/