'എക്സിറ്റ് പോൾ' വെറും വിനോദം!
തൂക്കു സഭയിലേക്കു വിരൽചൂണ്ടുന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
എക്സിറ്റ് പോൾ ഫലങ്ങൾ അടുത്ത രണ്ടു ദിവസത്തേക്കുള്ള വെറും ‘വിനോദം’ മാത്രമാണെന്ന് സിദ്ധരാമയ്യ പരിഹസിച്ചു. ഇതേക്കുറിച്ച് ആശങ്കപ്പെടാതെ അവധി ദിനം ആഘോഷിക്കാനും അദ്ദേഹം കോൺഗ്രസ് പ്രവർത്തകരെ ആഹ്വാനം ചെയ്തു.നീന്തലറിയാത്ത ആൾ പുഴ മുറിച്ചു കടക്കാൻ സ്റ്റാറ്റിസ്റ്റിഷ്യനെ ആശ്രയിക്കുന്നതിനു സമാനമാണ് എക്സിറ്റ് പോളുകളെന്നും സിദ്ധരാമയ്യ പരിഹസിച്ചു.വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ ഞായറാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് എക്സിറ്റ് പോളുകൾ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്.
കർണാടകയിൽ ശനിയാഴ്ച വോട്ടെടുപ്പു തീർന്നതിനു പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ത്രിശങ്കു സഭയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രധാന സർവേകളിൽ ആറെണ്ണം ബിജെപിക്കും മൂന്നെണ്ണം കോൺഗ്രസിനുമാണ് മുൻതൂക്കം നൽകുന്നത്. അതിൽ തന്നെ, ബിജെപിക്കു രണ്ടിലും കോൺഗ്രസിന് ഒന്നിലും മാത്രമാണു കേവല ഭൂരിപക്ഷം പ്രവചിക്കുന്നത്. ഇരുകക്ഷികൾക്കും ഭൂരിപക്ഷം കിട്ടില്ലെന്നും 21– 43 സീറ്റുകൾ നേടുമെന്നു കരുതുന്ന ജനതാദളി(എസ്)ന്റെ നിലപാട് നിർണായകമാകുമെന്നാണു വിലയിരുത്തൽ. നേരത്തെ അഭിപ്രായ സർവേകളും ഇതേ സാധ്യതയാണു പങ്കുവച്ചത്.ചൊവ്വാഴ്ചയാണു വോട്ടെണ്ണൽ.
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/