Class 8 Book Describes Bal Gangadhar Tilak "Father Of Terrorism"

2018-05-12 0

'തിലക്' ഭീകരവാദത്തിന്റെ പിതാവോ?


ബാല ഗംഗാധര തിലക് രാജസ്ഥാന്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഭീകരവാദത്തിന്റെ പിതാവ്



രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തിലാണ് ബാല ഗംഗാധര തിലകനെ 'ഫാദര്‍ ഓഫ് ടെററിസം' എന്ന വിശേഷിപ്പിച്ചിരിക്കുന്നത്.രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനുമായി സഹകരിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഉപയോഗിക്കുന്നപുസ്തകത്തില്‍ ആണിത് . ദേശീയ പ്രക്ഷോഭത്തിനായി പാത വെട്ടിത്തെളിയിച്ച തിലകന്‍ ഭീകരവാദത്തിന്റെ പിതാവാണെന്നാണ് അറിയപ്പെടുന്നതെന്ന് പുസ്‌കത്തില്‍ പറയുന്നു.മഥുര കേന്ദ്രീകരിച്ചുള്ള ഒരു പബ്ലീഷറാണ് പുസ്തകത്തിന്റെ പ്രസാധകര്‍. 18,19 നൂറ്റാണ്ടുകളിലെ ദേശീയ വിപ്ലവ സംഭവങ്ങള്‍ എന്ന ഉപതലക്കെട്ടിന് കീഴിലാണ് തിലകനെ ഇത്തരത്തില്‍ പരാമര്‍ശിക്കുന്നത്.ബ്രിട്ടീഷ് ഓഫീസര്‍മാരോട് ഇരന്ന്‌വാങ്ങി കൊണ്ട് നമ്മുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ശിവജി, ഗണപതി ഉത്സവങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ സവിശേഷമായ അവബോധം സൃഷ്ടിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വാതന്ത്യത്തിന്റെ മന്ത്രം പ്രചോദിപ്പിച്ച് ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി തിലകന്‍ മാറിയെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

Free Traffic Exchange