ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍
2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍ പുറത്തിറങ്ങി.
ജെറ്റ് ബ്ലാക്, ക്രിസ്റ്റല്‍ വൈറ്റ്, മാറ്റ് കാക്കി എന്നീ മൂന്ന് നിറങ്ങളിലാണ് അഡ്വഞ്ചര്‍ ബൈക്കിന്റെ ഒരുക്കം.ഭാരം കുറഞ്ഞ ഫ്‌ളൈവീല്‍, പുതിയ മഗ്നീഷ്യം കാം കവര്‍ പോലുള്ള പരിഷ്‌കാരങ്ങള്‍ പുതിയ ബൈക്കിന്റെ എഞ്ചിനില്‍ എടുത്തുപറയണം. പഴയ തലമുറയെക്കാളും അഞ്ചു കിലോഗ്രാം ഭാരക്കുറവിലാണ് പുതിയ ട്രയംഫ് ടൈഗര്‍ 1200 XCx -ന്റെ വരവ്.പുതിയ പേരാണ് മാറ്റങ്ങളില്‍ മുഖ്യം. നേരത്തെ 'ടൈഗര്‍ എക്‌സ്‌പ്ലോറര്‍' എന്നാണ് ബൈക്ക് അറിയപ്പെട്ടത്. എന്നാല്‍ പുതിയ 2018 പതിപ്പിന് 'ടൈഗര്‍ 1200' എന്നാണ് കമ്പനി നല്‍കിയ പേര്.17 ലക്ഷം രൂപയാണ് പുതിയ ട്രയംഫ് ടൈഗര്‍ 1200 -യുടെ എക്‌സ്‌ഷോറൂം വില