Govt recommends green registration plates for electric vehicles

2018-05-08 3

രാജ്യത്ത് ഇനി ''പച്ച നമ്പര്‍''

ഇലക്ട്രിക് കാറുകള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റ്


രാജ്യത്തെ ഇലക്ട്രിക് കാറുകള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റ് നല്‍കാന്‍ കേന്ദ്രഗവ. ശുപാര്‍ശ.പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന നിലയ്ക്കാണ് ഈ നിറം മാറ്റം. പച്ച പ്രതലത്തില്‍ മഞ്ഞ അക്ഷരങ്ങളോടു കൂടിയതാവും ഇലക്ട്രിക് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും പാര്‍ക്കിങ്ങിനും ടോള്‍ ഇളവിനുമൊക്കെ ഹരിതനമ്പര്‍ പ്ലേറ്റുകള്‍ ഉപകരിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. ഇതുവഴി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത് ലഭിക്കുമെന്നും ഗവ കണക്കു കൂട്ടുന്നു.ഇതു സംബന്ധിച്ച് കേന്ദ്ര റോഡുവികസന മന്ത്രാലയം ശുപാര്‍ശ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.