Dust Storm Hits Delhi, Other Cities, 20 States On Storm Alert

2018-05-08 8

പൊടിയില്‍ മുങ്ങി ഡല്‍ഹി

ഉത്തരേന്ത്യയില്‍ അതിശക്തമായ പൊടിക്കാറ്റ്



ഉത്തരേന്ത്യയില്‍ വീണ്ടും അതി ശക്തമായ പൊടിക്കാറ്റ്.ഇന്നലെ അര്‍ധ രാത്രിയോടെ ഡല്‍ഹിയിലും ഗുര്‍ഗാവിലും ആഞ്ഞടിച്ച കാറ്റില്‍ വലിയതോതില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കേരളത്തിലും തമിഴ്‌നാട്ടിലും ഇടിമിന്നലിന്റെ ജാഗ്രതാനിര്‍ദ്ദേശത്തിനൊപ്പം രാജ്യത്തെ ഇരുപതോളം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്തമഴയ്ക്കും പൊടിക്കാറ്റിനുമുള്ള ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ എല്ലാ ഈവനിങ് സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അഗ്‌നിശമന സേന പ്രവര്‍ത്തകരെയും രക്ഷാപ്രവര്‍ത്തകരെയും സജ്ജമാക്കിയിട്ടുണ്ട്.