In Delhi, The 'Rape Capital Of India', Five Women Were Raped Each Day In First Quarter Of 2018

2018-05-08 5

ഡല്‍ഹിയെ ഭയക്കണം

ന്യൂഡല്‍ഹിയില്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു

രാജ്യതലസ്ഥാനത്ത് പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.രാജ്യതലസ്ഥാനം സ്ത്രീകള്‍ക്കു ഒട്ടും സുരക്ഷിതമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ആദ്യത്തെ മൂന്നര മാസം ദിവസം അഞ്ചിലേറെ സ്ത്രീകള്‍ വീതം പീഡനങ്ങള്‍ക്കു ഇരയായതായും ഡല്‍ഹി പോലീസിന്‍ന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ലൈംഗീക പീഡനങ്ങളില്‍ 96.63 ശതമാനവും ഇരകളെ അടുത്തറിയാവുന്നവരായിരുന്നു പ്രതികള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ 15 വരെ 578 പീഡനങ്ങളാണ് രാജ്യതലസ്ഥാനത്തുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 563 ആയിരുന്നു.