താമരക്ക് വോട്ട് ; സ്മാര്‍ട്...സമ്മാനം
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയം നേടാന്‍ സ്മാര്‍ട്‌ഫോണ്‍
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയം നേടാന്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം സ്മാര്‍ട്‌ഫോണ്‍. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജി.പി പാളയത്തിലെത്തിയ മുകുള്‍ റോയ് ആണ് വിവാദ വാഗ്ദാനവുമായി രംഗത്തെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ ജല്‍പായ്ഗുരി ജില്ലയിലെ കന്നി വോട്ടര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്നാണ് വാഗ്ദാനം. കേന്ദ്ര സര്‍ക്കാര്‍ പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതിനായി നമുക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ ആവശ്യമാണെന്നും അദ്ദേഹം വിശദീകരണം നല്‍കി. അതേസമയം മുകുള്‍ റോയിയുടെ വാഗ്ദാനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.