നിധിക്കോട്ടകള്‍ തുറക്കുന്നു.....
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അധികൃതരുടെ നീക്കം.സുപ്രീം കോടതിയുടെയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും അനുമതി ലഭിച്ചാലുടന്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അമൂല്യനിധികളുടെ പ്രദര്‍ശനത്തിനായി 300 കോടി രൂപ മുതല്‍മുടക്കില്‍ പ്രദര്‍ശനശാലയൊരുക്കാനുള്ള നിര്‍ദേശം തിരുവനന്തപുരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരുമായി ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ട്രിവാന്‍ഡ്രം സിറ്റി കണക്ട്, ട്രിവാന്‍ഡ്രം അജന്‍ഡ ടാസ്‌ക് ഫോഴ്‌സ്, കോണ്‍ഫെഡറഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തിലാണു കരടുപദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്. ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഇത് വഴിതെളിക്കുമെന്നും