സൗദി അറേബ്യയിലും ക്രിസ്ത്യന്‍ ദേവാലയം വരുന്നു. സൗദിയില്‍ കഴിയുന്ന ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കായി ദേവാലയം പണിയുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാനുമായി സൗദി സര്‍ക്കാര്‍ ധാരണയിലെത്തിയതായി ഈജിപ്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം വത്തിക്കാനിലെ ഇന്റര്‍ റിലീജിയസ് ഡയലോഗിനായുള്ള കൗണ്‍സില്‍ പ്രതിനിധി ജീന്‍ ലൂയിസ് തൗറാന്‍ നടത്തിയ സൗദി സന്ദര്‍ശനത്തിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരു വിഭാഗങ്ങളും ഒപ്പുവച്ചതെന്ന് ഈജിപ്തിലെ ഓണ്‍ലൈന്‍ ന്യൂസ് പോപ്പറായ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
#Saudi #Vathikan #CHurch