ചൈനയുടെ ലേസര്‍ ആക്രമണം
യുഎസ് വിമാനങ്ങള്‍ക്കുനേരെ ആക്രമണം
യുഎസ് വിമാനങ്ങള്‍ക്കുനേരെ ചൈനയുടെ ലേസര്‍ ആക്രമണം നടന്നതായി ആരോപണം. ആക്രമണത്തില്‍ രണ്ടു വൈമാനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിക്കു സമീപത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തില്‍നിന്നാണു ലേസര്‍ ആക്രമണമുണ്ടായതെന്നും യുഎസ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനീസ് ഭരണകൂടത്തിന് യുഎസ് ഔദ്യോഗികമായി പരാതിയും നല്‍കി. സൈനികര്‍ ഉപയോഗിക്കുന്ന കൈവശമുള്ള തരത്തിലുള്ള ലേസറുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ജിബൂത്തിയില്‍ യുഎസിനും ചൈനയ്ക്കും സൈനിക താവളങ്ങളുണ്ട്.