Meet Mohini Dey, the bass guitar

2018-05-05 1

ചടുല സംഗീതം ഈ വിരലുകളില്‍ നിന്ന്‌...!!!

ലോകത്തിലേറ്റവും പ്രായം കുറഞ്ഞ ബാസ് ഗിത്താറിസ്റ്റുകളിലൊരാളായ പെണ്‍കുട്ടി

അലസമായ വേഷവിധാനങ്ങളോടെ ചടുലമായ സംഗീതം സൃഷ്ടിക്കുന്ന കൗമാരക്കാരിയായ പെണ്‍കുട്ടി.മോഹിനി ദേ.ഗിത്താര്‍ സ്ട്രിംഗില്‍ മോഹിനിയുടെ കൈക തൊടാന്‍ കാത്തിരിക്കുന്നത് ലക്ഷക്കണക്കിനാരാധകര്‍.വെറും 21 വയസാണ് ഈ പെണ്‍കുട്ടിക്ക്
ലോകത്തിലേറ്റവും പ്രായം കുറഞ്ഞ ബാസ് ഗിത്താറിസ്റ്റുകളൊരാളാണ് മോഹിനി.നമ്മുടെ രാജ്യത്തെ പ്രായം കുറഞ്ഞ ബാസ് ഗിറ്റാറിസ്റ്റ്.മൂെബൈ സ്വദേശിനിയായ ഈ പെണ്‍കുട്ടിയ്ക്ക ബാസ് ഗിറ്റാര്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നത് ബോളിവുഡ് സംഗീത സംവിധായകര്‍ക്കൊപ്പം ജോലിചെയ്യുന്ന സുജോയ് ദേ എന്ന സ്വന്തം അച്ഛന്‍.3 വയസില്‍ കേള്‍ക്കുന്ന ഈണത്തിനനുസരിച്ച് താളം പിടിക്കാന്‍ ആരംഭിച്ച മോഹിനി അധികം വൈകാതെ ബാസ് ഗിത്താറില്‍ ആകൃഷ്ടയായി.അച്ഛന്‍ നിര്‍മ്മിച്ചുനല്‍കിയ തടികൊണ്ടുള്ള ചെറഇയ ബാസ് ഗിറ്റാറില്‍ തുടക്കം. അന്ന 10- വയസ് ഇന്ന് ലോകം മുഴുവന്‍ ലൈവ് പരിപാടികള്‍ നടത്തുന്ന പ്രശ്‌സ്ത.ഇന്നിത 12ന് കൊച്ചിയില്‍ നടക്കുന്ന സംഗീത നിശയില്‍ എ ആര്‍ റഹ്മാനൊപ്പം മോഹിനിയെ നമുക്ക് കാണാം