വിഷവായു ശ്വസിക്കുന്നവരുടെ ഇന്ത്യ...
ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 20 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യായില്‍
ശ്വാസകോശവും ഹൃദയസംബന്ധമായ രോഗങ്ങളും കുട്ടികളിലെ ബുദ്ധിവളര്‍ച്ചയെ മുരടിപ്പിക്കുന്ന അവസ്ഥയുമായിരിക്കും ഈ വ്യാപകമായ മലിനീകരണത്തിന്റെ പ്രത്യാഘാതമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കുന്നു.വായുമലിനീകരണത്തിന്റെ തോതിനെ അടിസ്ഥാനപ്പെടുത്തിയാണ് ലോകാരോഗ്യ സംഘടന ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. വായുവിലെ ഏറ്റവും അപകടകാരിയായ പര്‍ട്ടിക്കുലര്‍ മാറ്റര്‍ 2.5 (PM 2.5 ) മാരകമായ അളവിലുള്ള 20 രാജ്യങ്ങളാണ് ഈ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലുള്ളത്. ഇതിലാണ് ഇന്ത്യയില്‍ നിന്നുള്ള 14 നഗരങ്ങള്‍ ഇടം പിടിച്ചിരിക്കുന്നത്.