ഈജിപ്ഷ്യന്‍ മെസി...ഇനി സല യുഗം..!!!
പ്രീമിയര്‍ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ മുഹമ്മദ് സലായ്ക്ക്
33 മത്സരങ്ങളില്‍ നിന്നായി സീസണില്‍ 31 ഗോളുകള്‍ നേടി പ്രീമിയര്‍ ലീഗ് സീസണില്‍ മികച്ച താരമായി മാറിയിരിക്കുകയാണ് ഈജിപ്തിന്റെ മുഹമ്മദ് സലാ.ചുരുക്കി പറഞ്ഞാല്‍ ഈജിപ്ഷ്യന്‍ മെസി എന്നാണ് സല അറിയപ്പെടുന്നത്.നഗ്രിബ് സ്വദേശിയായ 25കാന്‍ സല ഇറ്റാലിയന്‍ ക്ലബ്ബ് എഎസ് റോമയില്‍ നിന്നാണ് ലിവര്‍പൂളിലെത്തുന്നത്.ഗോളടിക്കുന്നതിലെ മികവാണ് സലയെ പ്രശസ്തനാക്കിയത്.നിലവില്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ഏര്‌റവും കൂടുതല്‍ ഗോളടിച്ച അലന്‍ ഷിയറര്‍,റൊണാള്‍ഡോ,ലൂയിസ് സുവാരസ് എന്നിവരുടെ റെക്കോര്‍ഡിനൊപ്പമാണ് സല.14 വയസില്‍ സ്വന്തം നാട്ടിലെ എല്‍ മൊകാവ്‌ലൂണ്‍ ക്ലബ്ബിലൂടെയാണ് സലയുടെ കരിയര്‍ ആരംഭിക്കുന്നത്.അടുത്ത സീസണില്‍ സ്വിസ് ക്ലബായ എഫ്‌സി ബേസലിലേക്ക് കൂടുമാറ്റം ചെല്‍സിക്കെതിരെ 3 യൂറോപ്യന്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയതോടെ സല ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
2012ല്‍ തന്റെ 19 വയസില്‍ രാജ്യത്തിനായി ബൂട്ട് കെട്ടി സല 27 വര്‍ഷങ്ങള്‍ക്കു ശേഷം ഈജിപ്തിനെ ലോകകപ്പിലെത്തിച്ചു.ഈജിപ്തിന് ഇന്ന് ആധുനിക ഫറവോ തന്നെയാണ് മുഹമ്മദ് സല അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുന്നത് കാണാന്‍ ലീഗ് മത്സരങ്ങള്‍ വരെ മാറ്റിവെച്ചാണ് രാജ്യം കാത്തിരുന്നത്
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/